ആത്മീയത
June 23rd, 2008 at 7:58am |
എന്റെ ജന്മ നാടായ നിരണം പ്രസിദ്ധമായ ഒരു ക്രൈസ്തവ കേന്ദ്രമാണ്. യൂറോപ്പില്‍ ക്രിസ്തുമതം എത്തുന്നതിനു മുന്‍പേ AD 52-ല്‍ സെന്റ് തോമസ് ഇവിടെ എത്തുകയും ഒരു പള്ളി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടാവണം ജനങ്ങളുടെ സംസാര ഭാഷയില്‍ പോലും ആത്മീയത പ്രതിഫലിക്കുന്നത്. സിഗരട്ട് വലിക്കാന്‍ പോകുന്നു എന്ന് ആരും പറയാറില്ല; “ധൂപം വയ്ക്കാന്‍ പോകുന്നു” എന്നേ പറയാറുള്ളൂ!
Posted in തല തിരിഞ്ഞ ചിന്തകള്‍










