My Songs

Orthodox Vacation Bible School (OVBS) is an activity of the Indian Orthodox Church. I have written a few christian devotional songs for OVBS in the past. Those days, CDs were not common. So I don’t have an mp3 of them. Just thought of putting the lyrics here. When I get some time to convert those audio cassettes to mp3, I’ll be able to upload them also.

Song 1 (2000) (If you have RealPlayer, you can listen to it online from St Gregorious Orthodox Church of Greater Washington’s site)

സ്നേത്താലെന്നെ നിറക്കേണമേ
സ്നേഹത്തില്‍ തന്നെ നടത്തേണമേ 
ദിവ്യ സ്നേഹത്തിന്‍ വാക്കുകളെന്നും 
സ്നേഹ നാഥാ നീ തന്നീടണേ
 
മാലാഖമാരുടെ ആനന്ദ ഗീതികള്‍ 
തേനുറ്റ ശബ്ദത്തില്‍് പാടിയാലും 
ഭൂമിയില്‍ നിക്ഷേപം കൂട്ടിയാലും
സ്നേഹമില്ലെങ്കില്‍ ഞാനേതുമില്ല

ദാന ധര്‍മങ്ങള്‍ ഏറെ ചെയ്താലും
ദേഹത്തെ അഗ്നിയില്‍ ചുട്ടെരിചാലും 
ലോകത്തിന്‍ മോഹങ്ങളാകെ ത്യജിച്ചാലും
സ്നേഹമില്ലെങ്കില്‍ ഞാനേതുമില്ല  [2002]

Song 2 (1999)

ഒരു കുഞ്ഞു മെഴുതിരി നാളമായ് ഞാന്‍
എരിയുന്നു ദേവാ നിന്‍ സന്നിധിയില്‍
ഉരുകുമെന്‍ നെഞ്ചിലെ ഈണങ്ങളെല്ലാം
നിന്‍ സ്തുതി പാടുവാന്‍ മാത്രമല്ലോ

ഒരു ദുഃഖ സാഗരം ഉള്ളിലൊതുക്കി
അള്‍ത്താര മുന്നില്‍ ഞാന്‍ നില്‍ക്കുമ്പോഴും
വിടരുമെന്‍ ചുണ്ടിലെ ഗാനങ്ങളെല്ലാം
നിന്‍ ദയ വാഴ്ത്തുവാന്‍ മാത്രമല്ലോ

ഒരു ജന്മം തന്നാലും തീരാത്ത നന്ദി തന്‍
ഭാണ്ഡവും പേറി ഞാന്‍ നീങ്ങുമ്പോഴും
ഇടറുമെന്‍ പാദങ്ങളെപ്പോഴും നാഥാ
ക്രൂശിന്റ്റെ പാതയില്‍ മാത്രമാക്ക 

This entry was posted on Saturday, October 4th, 2008 at 7:59 am and is filed under General. You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.

Leave a reply

Name (*)
Mail (will not be published) (*)
URI
Comment