നളചരിതം
ഉച്ചയ്ക്ക് ഉണ്ണാന്‍ ഇരുന്നപ്പോഴാണ് ഉണ്ണായി വാര്യരെകുറിച്ച് ഓര്‍ത്തത്. പത്താം ക്ലാസ്സിലാണ് നളചരിതം ആദ്യമായി പഠിക്കുന്നത്; പിന്നെ ഡിഗ്രി രണ്ടാം വര്‍ഷവും.
നളനോടുള്ള അനുരാഗത്താല്‍ തീവ്രമായ ഹൃദയവുമായി, വിരഹ ദുഖവുമായി ഉദ്യാനത്തില്‍ ഉലാത്തുന്ന ദമയന്തിയുടെ അവസ്ഥ കവി വിവരിക്കുന്നു:
“ചലദളി ഝന്കാരം ചെവികളിലംഗാരം
കോകില കൂജിതങ്ങള്‍ കൊടിയ കര്‍ണാ ശൂലങ്ങള്‍്
കുസുമ സൌരഭം നാസാ കുഹരസര സൈരിഭം
അതി ദുഃഖ കാരണമിന്നാരാമ സഞ്ചരണം”
(വണ്ടിന്‍റെ മൂളലുകള്‍ ചെവികളില്‍ തീക്കട്ട പോലെ വേദനാജനകം; കുയിലിന്‍റെ കൂവലുകള്‍ ശൂലങ്ങള്‍് പോലെ; പൂക്കളുടെ സൌരഭ്യം മനസ്സാകുന്ന പൊയ്കയെ ഇളക്കി മറിക്കുന്ന കാട്ടുപോത്തിനെ പോലെ അസഹ്യം)
ഇതേ അവസ്ഥയില്‍ സ്വന്തം കൊട്ടാരത്തില്‍ ഉലാത്തുന്ന നളന്‍റെ വിരഹ ദുഃഖം കവി വര്‍ണിക്കുന്നത് ഇങ്ങിനെ:
“പടുതമന്‍ മദനന്‍റെ പടവീടിതേ
വാപീ തട വിടപികളേ തല പടകുടികള്‍
കുസുമഹേതിദ്യുതിയും കുയില്‍ നാദ സ്വരവും
വിരഹി ഭീതി സ്ഥലമേയിത്”
(വീരനായ കാമദേവന്‍റെ പടക്കളമാണ് ഈ ഉദ്യാനം; ഇക്കാണുന്ന മരക്കൂട്ടങ്ങള്‍ അദ്ദേഹത്തിന്‍റെ പടകുടീരങ്ങളാണ്; പൂക്കളുടെ തിളക്കം ആയുധങ്ങളുടെ തിളക്കം പോലെ; കുയിലുകളുടെ പാട്ടു പോര്‍്വിളികലാണ്; ആകെ കൂടി ഈ സ്ഥലം പ്രണയ വിരഹി്കള്‍്ക്ക് ഭീതിജനകമാണ്)
ഒരേ അവസ്ഥയില്‍ കഴിയുന്ന രണ്ടു പേരുടെ മാനസിക വ്യാപാരങ്ങളാണ് കവി വര്‍ണ്ണിക്കുന്നത്- ഒരാള്‍ പുരുഷന്‍, മറ്റേയാള്‍ സ്ത്രീ. സ്ത്രീയുടെ വിരഹം വര്‍ണ്ണിക്കാന്‍ മൃദുവായ ബിംബങ്ങള്‍ ഉപയോഗിക്കുന്ന കവി, വീര പുരുഷനായ നളന്റെ അവസ്ഥ വര്‍ണ്ണിക്കാന്‍ പൌരുഷം തുളുമ്പുന്ന കല്പനകള്‍ ഉപയോഗിക്കുന്നു. പക്ഷെ രണ്ടിടത്തും ഉപയോഗിച്ചിരിക്കുന്ന ഉപമാനങ്ങളാവട്ടെ ഒന്നുതന്നെ- കുയിലിന്‍റെ കൂവല്‍, പൂക്കള്‍ മുതലായവ.

One comment
Leave a reply