തെണ്ടല്‍
സാമാന്യം തിരക്കുള്ള ബസ്. പാട്ട് പാടി ഭിക്ഷാടനത്തിനൊരുങ്ങുന്ന തെരുവ് ബാലന്‍. വിശന്നൊട്ടിയ വയറിന്മേല്‍ താളമടിച്ച് പാടിക്കഴിഞ്ഞിട്ടു അവന്‍ നീട്ടിയ കൈയുമായി യാത്രക്കാരെ സമീപിച്ചു. പുച്ഛത്തോടെ അവന്റെ കൈ തട്ടി മാറ്റിക്കൊണ്ട് അയാള്‍ ബാലഭിക്ഷാടനം നിരോധിക്കേണ്ടതിന്ടെ ആവശ്യത്തെക്കുറിച്ചും ഭിക്ഷാടന മാഫിയയെക്കുറിച്ച്ചും അടുത്ത സീറ്റില്‍ ഇരുന്ന ആളിനോട് പ്രസംഗിക്കാന്‍ തുടങ്ങി. ചിലര്‍ ചെറിയ നാണയ തുട്ടുകള്‍ ഇട്ടുകൊടുത്തുകൊണ്ടിരുന്നപ്പോള്, അയാള്‍ തലേദിവസം കണ്ട റിയാലിറ്റി ഷോയില്‍ വോട്ടു തെണ്ടിയ യുവ ഗായികയ്ക്ക് പ്രീമിയം റേറ്റില്‍ SMS അയയ്ക്കാന്‍ തുടങ്ങി.

One comment
Leave a reply