Oru Anubhava Katha
(കുറിപ്പ്: ഇത് ഒരു ഇക്കിളി കഥ അല്ല. ഒന്നും പ്രതീക്ഷിച്ചു വായിക്കരുത്. കഥയുടെ ഗുണപാഠം ആദ്യമേ പറയാം: “പുസ്തക വായന പ്രയോജനം ചെയ്യും)
യൌവനത്തിന്‍റെ ലഹരി സിരകളില്‍ നിറഞ്ഞ ബിരുദാനന്തര ബിരുദ പഠനകാലം. ക്ലാസ്സ്മുറിയിലെ വിരസത അകറ്റാന്‍ ഞാന്‍ ഒരു ദിനം കോട്ടയം നഗരത്തിലെ സിനിമാ തീയേറ്ററില്‍. ആളുകള്‍ നന്നേ കുറവ്. ഒരു വരിയുടെ അറ്റത്താണ് ഞാന്‍ ഇരുന്നത്. അല്‍പ സമയം കഴിഞ്ഞപ്പോള്‍ ഒരു സ്ത്രീയും പുരുഷനും കയറി വന്നു. എന്‍റെ അടുത്ത് കാലിയായി കിടന്നിരുന്ന സീറ്റുകളില്‍ ആരെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചു. ഇല്ലെന്നു പറഞ്ഞുകൊണ്ട് ഞാന്‍ കാല്‍ ഒതുക്കി കൊടുത്തപ്പോള്‍ അവര്‍ അകത്തേക്ക് കയറി. എന്‍റെ ഇടതുവശത്തെ സീറ്റില്‍ പുരുഷനും അയാളുടെ ഇടതുവശത്തു സ്ത്രീയും. കുറേ സമയം കഴിഞ്ഞു ഞാന്‍ വെറുതെ ഒന്ന് തല തിരിച്ചപ്പോള്‍ അയാളുടെ കൈകള്‍ ആ സ്ത്രീയെ തലോടുന്നു. അവരാകട്ടെ ഇക്കിളിപ്പെട്ടു ചിരിക്കുന്നുമുണ്ട്. യൌവ്വന സഹജമായ ജിജ്ഞാസ അങ്ങോട്ടേക്ക് വീണ്ടും വീണ്ടും നോക്കി. ഞാന്‍ കണ്ടു എന്ന് മനസ്സിലായപ്പോള്‍ അയാള്‍ കൈ പിന്‍വലിച്ചു നേരെ ഇരുന്നു.അപ്പോഴേക്കും ഇന്റര്‍വെല്‍ ആയി. അവര്‍ പുറത്തേക്കിറങ്ങി.
അവര്‍ക്ക് തടസ്സമുണ്ടാക്കാതെ എനിക്ക് വേണമെങ്കില്‍ വേറെ സീറ്റില്‍ പോയി ഇരിക്കാമായിരുന്നു. പക്ഷെ ഇന്റര്‍വെല്‍ കഴിഞ്ഞാല്‍ മുമ്പ് കണ്ടതിന്‍റെ ബാക്കി കാണാം എന്നാ കൌതുകം അത് വിലക്കി. സിനിമ തുടങ്ങിയപ്പോള്‍ അവര്‍ തിരികെ വന്നു ഇരുന്നു. പക്ഷെ ഇത്തവണ എന്‍റെ തൊട്ടടുത്തുള്ള സീറ്റിലാണ് സ്ത്രീ ഇരുന്നത്. അതിന് അപ്പുറത്ത് അയാളും. ഞാന്‍ ഒളികണ്ണിട്ട് ഇടതു ഭാഗത്തേക്ക് നോക്കിക്കൊണ്ടിരുന്നു. ഒന്നും സംഭവിക്കുന്നുണ്ടായിരുന്നില്ല. പക്ഷെ അല്‍പ സമയത്തിനുള്ളില്‍ മറ്റൊന്ന് സംഭവിച്ചു- സ്ത്രീയുടെ കൈകള്‍ മെല്ലെ എന്‍റെ തുടകളില്‍ തലോടാന്‍ തുടങ്ങി. ഞാന്‍ തരിച്ചിരുന്നു- “ദൈവമേ കഥ മാറുകയാണോ?”. അവരുടെ കൈകള്‍ മെല്ലെ എന്‍റെ തുടയിടുക്കിലേക്ക്… എന്‍റെ ബുദ്ധിയില്‍ ചില വെളിപാടുകള്‍ മിന്നി.
അവര്‍ ഇര പിടിക്കാന്‍ എത്തിയതാണ്. അയാള്‍ ആ സ്ത്രീയുടെ manager/agent ആയിരിക്കണം. ഒരുprospective customer -നു വേണ്ടിയുള്ള demo ആയിരുന്നു ഞാന്‍ ഇന്റര്‍വെല്‍ നു മുമ്പ് കണ്ടത്!
ഞാന്‍ പ്രതികരിക്കാതെ ഇരിക്കുന്നതുകൊണ്ടാവണം ആ സ്ത്രീ പെട്ടെന്ന് എന്‍റെ കൈ പിടിച്ചു അവരുടെ മാറിലേക്ക് വച്ചു.. ഒരു നിമിഷം. മനുഷ്യന്‍റെ ആദിപുരാതനമായ സംഘര്‍ഷങ്ങള്‍. നന്മയും തിന്മയും. സദാചാരബോധവും മാംസത്തിന്റെ ദാഹവും. സമൂഹത്തെയുള്ള പേടിയും യൌവ്വനത്തിന്റെ സാഹസികതയും. മുമ്പ് എപ്പോഴോ വായിച്ച വിശുദ്ധ വേദപുസ്തകത്തിലെ താളുകള്‍ എന്‍റെ മുമ്പില്‍ ഇതള്‍ വിടര്‍ന്നു. നൂറ്റാണ്ടുകള്‍ക്കു അപ്പുറത്തുനിന്നു ജ്ഞാനിയായ സോളമന്‍ എന്നോട് മന്ത്രിച്ചു:
“മകനേ, നീ പരസ്ത്രീയെ കണ്ടു ഭ്രമിക്കുന്നതും അന്യസ്ത്രീയുടെ മാറിടം തഴുകുന്നതും എന്തു? നിന്‍റെ യൌവനത്തിലെ ഭാര്യയില്‍ സന്തോഷിച്ചുകൊള്‍ക. കൌതുകമുള്ള പേടമാനും മനോഹരമായ ഇളമാന്‍ പേടയും പോലെ അവളുടെ സ്തനങ്ങള്‍എല്ലാകാലത്തും നിന്നെ രമിപ്പിക്കട്ടെ” *
ആ ശബ്ദത്തിന്‍റെ ശക്തിയില്‍ ഞാന്‍ ഉണര്‍ന്നു. അവരുടെ കൈ തട്ടിമാറ്റി ചാടി എഴുന്നേറ്റ് തിയറ്ററിനു പുറത്തേക്കു വേഗത്തില്‍ നടന്നു.
