Pennu Kaanal

Jan 22nd, 2012 Posted in General | Comments Off on Pennu Kaanal

കാലം 2000. ഒരു ദിവസം ഞാന്‍ നാട്ടില്‍തന്നെയുള്ള പള്ളിയില്‍ ഒരു വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. വരന്‍റെ പാര്‍ട്ടി എത്താനായി എല്ലാവരും കാത്തിരിക്കുകയാണ്. അപ്പോഴതാ രണ്ടു പേര്‍ എന്നെ അന്വേഷിച്ച് അവിടെ എത്തുന്നു. പരിചയമുള്ളവരല്ല. “ജാക്ക് ഈപ്പന്‍ ആരാ?” എന്ന് അവിടെ നിന്നവരോടൊക്കെ അന്വേഷിക്കുന്നുണ്ട്. അങ്ങനെ അവരെന്നെ കണ്ടുപിടിച്ചു.

 

“സാര്‍, ഞങ്ങള്‍ സാറിനെ തിരക്കി വീട്ടില്‍ പോയിരുന്നു. സാറിന്‍റെ അമ്മയാണ് പറഞ്ഞത് സാര്‍ ഇവിടെ ഉണ്ടെന്നു,” കൂട്ടത്തില്‍ തലവന്‍ പറഞ്ഞു. എന്നേക്കാള്‍ പ്രായമുള്ള ഒരാള്‍ എന്നെ “സാര്‍” എന്ന് പരസ്യമായി വിളിക്കുന്നതിന്‍റെ ചമ്മളില്‍ ഞാന്‍ നില്‍ക്കുകയാണ്. (അക്കാലത്ത് ഞാന്‍ ഒരു ട്യൂഷന്‍ അധ്യാപകനായിരുന്നു. അതുകൊണ്ട് കുട്ടികള്‍ “സാര്‍” എന്ന് വിളിക്കുന്നത്‌ പുതുമയല്ല).

 

“സാര്‍ എന്‍റെ കൂടെ ഒന്ന് വരണം. ഒരാള്‍ക്ക്‌ സാറിനെ ഒന് കാണണം. വണ്ടി കൊണ്ട് വന്നിട്ടുണ്ട്. പത്തു മിനിടിനുള്ളില്‍ ഇവിടെ തന്നെ കൊണ്ട് വിടാം.” വാക്കുകളും കാലുകളും എല്ലാം ഇടറിക്കൊണ്ടാണ് അദ്ദേഹം ഇതൊക്ക പറയുന്നത്. നല്ല മണവും വരുന്നുണ്ട്. ആര്‍ക്കാണ് കാണേണ്ടത്‌എന്ന് ചോദിച്ചിട്ട് വ്യക്തമായ മറുപടി കിട്ടുന്നുമില്ല. പെരുമാറ്റം വളരെ മാന്യമായതിനാല്‍ എതിര്‍ക്കാനും കഴിയുന്നില്ല. എതായാലും “വണ്ടി” ഉണ്ടല്ലോ. അര മണിക്കൂറിനകം എന്നെ കണ്ടില്ലെങ്കില്‍ അന്വേഷിക്കണം എന്ന് കൂട്ടുകാരോട് രഹസ്യമായി പറഞ്ഞിട്ട് ഞാന്‍ അവരോടൊപ്പം റോഡിലേക്കിറങ്ങി.

 

അപ്പോഴാണ്‌ “വണ്ടി” എന്ന് പറഞ്ഞത് ഒരു കൈനെറ്റിക് ഹോണ്ട ആണെന്ന് മനസിലായത്. മൂന്നു യാത്രക്കാര്‍. റോട്ടികഷണങ്ങല്‍ക്കിടയിലെ ജാം പോലെ ഞാന്‍ ഞെങ്ങി ഞെരുങ്ങി ഇരിക്കുകയാണ്. വഴിയെല്ലാം കുണ്ടും കുഴിയും. ജനകീയാസൂത്രണം വരാന്‍ ഇനിയും വര്‍ഷങ്ങള്‍ കഴിയണം. പെട്രോളിനു പുറമേ ചേട്ടന്‍റെ വയറ്റില്‍ കിടക്കുന്ന ഇന്ധനവും പ്രവര്‍ത്തിക്കുന്നതിനാല്‍ നല്ല വേഗതയിലാണ് വണ്ടി പോകുന്നത്. അതിനേക്കാള്‍ വേഗത്തിലായിരുന്നു എന്‍റെ ചിന്തകള്‍. ഇനി വല്ല പെണ്ണ് കേസുമാണോ ദൈവമേ? അതിനു അടുത്ത കാലതെങ്ങും ഏതെങ്കിലും പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതായി ഓര്‍ക്കുന്നുമില്ല. അടുത്തയിടെ പത്രത്തില്‍ വായിച്ച ഒരു വാര്‍ത്ത മനസ്സിലേക്ക് വന്നു ‘വിവാഹ വാഗ്ദാനം നല്‍കി പറ്റിച്ച കാമുകനെ നാട്ടുകാര്‍ പിടികൂടി ബലമായി കല്യാണം കഴിപ്പിച്ചു’.

പെട്ടെന്ന് വണ്ടി ഒരു വീട്ടുമുറ്റത്ത്‌ നിന്നു. പേരെഴുതിയ ബോര്‍ഡ്‌ കണ്ട് ഞാന്‍ ഒന്ന് ഞെട്ടി-പ്രമുഖയായ ഒരു വനിതാ വക്കീലിന്‍റെ വീടായിരുന്നു അത്. ഞാനുറപ്പിച്ചു- ഇത് പെണ്ണ് കേസ് തന്നെ. എന്‍റെ കര്‍ത്താവേ എന്നാലും മനസ്സറിയാത്ത കാര്യത്തിന്…..

 

എന്നെ സ്വീകരണ മുറിയിലിരുത്തി ചേട്ടന്മാര്‍ രണ്ടു പേരും അകത്തേക്ക് പോയി. ഞാന്‍ തളര്‍ന്നിരിക്കുകയാണ്. അല്‍പ സമയത്തിനുള്ളില്‍ സുന്ദരിയായ ഒരു പെണ്‍കുട്ടി താലത്തില്‍ ശീതളപാനീയവുമായി മന്ദം മന്ദം പുറത്തേക്കുവന്നു. ഞാന്‍ അന്തിച്ചിരുന്നു. ദൈവമേ ഇത് പെണ്ണുകാണല്‍ തന്നെ! മനോഹരമായ പുഞ്ചിരിയോടെ ആ കുട്ടി ഗ്ലാസ്‌ എന്‍റെ നേര്‍ക്ക്‌ നീട്ടി. എന്നിട്ട് പറഞ്ഞു: “സാര്‍, ഞാന്‍ ——— കോളേജില്‍ ബി.എസ്.സി. ഫിസിക്സിനു പഠിക്കുകയാണ്. ഇത് എന്‍റെ ആന്റിയുടെ വീട് ആണ്. ഞാന്‍ സാറിനെക്കുറിച്ച് കേട്ടിട്ടുണ്ട്. സാര്‍ എന്നെ ഫിസിക്സ് പഠിപ്പിക്കണം.”

 

എന്റമ്മോ! ഇതായിരുന്നോ കാര്യം! എന്നെ നേരിട്ട് പരിചയമില്ലാത്തതിനാല്‍ കണ്ടുപിടിക്കാനായി എന്‍റെ നാട്ടിലെ ബന്ധു വീട്ടിലെത്തി അവരുടെ സഹായം തേടിയതായിരുന്നു ആ പെണ്‍കുട്ടി! ഇതായിരുന്നു കാര്യമെന്ന് വിളിക്കാന്‍ വന്ന മണ്ടന്മാര്‍ പറഞ്ഞിരുന്നെങ്കില്‍!!!

 

Oru Anubhava Katha

Jan 22nd, 2012 Posted in General | Comments Off on Oru Anubhava Katha

(കുറിപ്പ്: ഇത് ഒരു ഇക്കിളി കഥ അല്ല. ഒന്നും പ്രതീക്ഷിച്ചു വായിക്കരുത്. കഥയുടെ ഗുണപാഠം ആദ്യമേ പറയാം: “പുസ്തക വായന പ്രയോജനം ചെയ്യും)

 

യൌവനത്തിന്‍റെ ലഹരി സിരകളില്‍ നിറഞ്ഞ ബിരുദാനന്തര ബിരുദ പഠനകാലം. ക്ലാസ്സ്മുറിയിലെ വിരസത അകറ്റാന്‍ ഞാന്‍ ഒരു ദിനം കോട്ടയം നഗരത്തിലെ സിനിമാ തീയേറ്ററില്‍. ആളുകള്‍ നന്നേ കുറവ്‌. ഒരു വരിയുടെ അറ്റത്താണ് ഞാന്‍ ഇരുന്നത്. അല്‍പ സമയം കഴിഞ്ഞപ്പോള്‍ ഒരു സ്ത്രീയും പുരുഷനും കയറി വന്നു. എന്‍റെ അടുത്ത് കാലിയായി കിടന്നിരുന്ന സീറ്റുകളില്‍ ആരെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചു. ഇല്ലെന്നു പറഞ്ഞുകൊണ്ട് ഞാന്‍ കാല്‍ ഒതുക്കി കൊടുത്തപ്പോള്‍ അവര്‍ അകത്തേക്ക് കയറി. എന്‍റെ ഇടതുവശത്തെ സീറ്റില്‍ പുരുഷനും അയാളുടെ ഇടതുവശത്തു സ്ത്രീയും. കുറേ സമയം കഴിഞ്ഞു ഞാന്‍ വെറുതെ ഒന്ന് തല തിരിച്ചപ്പോള്‍ അയാളുടെ കൈകള്‍ ആ സ്ത്രീയെ തലോടുന്നു. അവരാകട്ടെ ഇക്കിളിപ്പെട്ടു ചിരിക്കുന്നുമുണ്ട്. യൌവ്വന സഹജമായ ജിജ്ഞാസ അങ്ങോട്ടേക്ക് വീണ്ടും വീണ്ടും നോക്കി. ഞാന്‍ കണ്ടു എന്ന് മനസ്സിലായപ്പോള്‍ അയാള്‍ കൈ പിന്‍വലിച്ചു നേരെ ഇരുന്നു.അപ്പോഴേക്കും ഇന്റര്‍വെല്‍ ആയി. അവര്‍ പുറത്തേക്കിറങ്ങി.

 

അവര്‍ക്ക് തടസ്സമുണ്ടാക്കാതെ എനിക്ക് വേണമെങ്കില്‍ വേറെ സീറ്റില്‍ പോയി ഇരിക്കാമായിരുന്നു. പക്ഷെ ഇന്റര്‍വെല്‍ കഴിഞ്ഞാല്‍ മുമ്പ് കണ്ടതിന്‍റെ ബാക്കി കാണാം എന്നാ കൌതുകം അത് വിലക്കി. സിനിമ തുടങ്ങിയപ്പോള്‍ അവര്‍ തിരികെ വന്നു ഇരുന്നു. പക്ഷെ ഇത്തവണ എന്‍റെ തൊട്ടടുത്തുള്ള സീറ്റിലാണ് സ്ത്രീ ഇരുന്നത്. അതിന് അപ്പുറത്ത് അയാളും. ഞാന്‍ ഒളികണ്ണിട്ട് ഇടതു ഭാഗത്തേക്ക് നോക്കിക്കൊണ്ടിരുന്നു. ഒന്നും സംഭവിക്കുന്നുണ്ടായിരുന്നില്ല. പക്ഷെ അല്‍പ സമയത്തിനുള്ളില്‍ മറ്റൊന്ന് സംഭവിച്ചു- സ്ത്രീയുടെ കൈകള്‍ മെല്ലെ എന്‍റെ തുടകളില്‍ തലോടാന്‍ തുടങ്ങി. ഞാന്‍ തരിച്ചിരുന്നു- “ദൈവമേ കഥ മാറുകയാണോ?”. അവരുടെ കൈകള്‍ മെല്ലെ എന്‍റെ തുടയിടുക്കിലേക്ക്… എന്‍റെ ബുദ്ധിയില്‍ ചില വെളിപാടുകള്‍ മിന്നി.

 

അവര്‍ ഇര പിടിക്കാന്‍ എത്തിയതാണ്. അയാള്‍ ആ സ്ത്രീയുടെ manager/agent ആയിരിക്കണം. ഒരുprospective customer -നു വേണ്ടിയുള്ള demo ആയിരുന്നു ഞാന്‍ ഇന്റര്‍വെല്‍ നു മുമ്പ് കണ്ടത്!

 

ഞാന്‍ പ്രതികരിക്കാതെ ഇരിക്കുന്നതുകൊണ്ടാവണം ആ സ്ത്രീ പെട്ടെന്ന് എന്‍റെ കൈ പിടിച്ചു അവരുടെ മാറിലേക്ക് വച്ചു.. ഒരു നിമിഷം. മനുഷ്യന്‍റെ ആദിപുരാതനമായ സംഘര്‍ഷങ്ങള്‍. നന്മയും തിന്മയും. സദാചാരബോധവും മാംസത്തിന്റെ ദാഹവും. സമൂഹത്തെയുള്ള പേടിയും യൌവ്വനത്തിന്റെ സാഹസികതയും. മുമ്പ് എപ്പോഴോ വായിച്ച വിശുദ്ധ വേദപുസ്തകത്തിലെ താളുകള്‍ എന്‍റെ മുമ്പില്‍ ഇതള്‍ വിടര്‍ന്നു. നൂറ്റാണ്ടുകള്‍ക്കു അപ്പുറത്തുനിന്നു ജ്ഞാനിയായ സോളമന്‍ എന്നോട് മന്ത്രിച്ചു:

 

“മകനേ, നീ പരസ്ത്രീയെ കണ്ടു ഭ്രമിക്കുന്നതും അന്യസ്ത്രീയുടെ മാറിടം തഴുകുന്നതും എന്തു? നിന്‍റെ യൌവനത്തിലെ ഭാര്യയില്‍ സന്തോഷിച്ചുകൊള്‍ക. കൌതുകമുള്ള പേടമാനും മനോഹരമായ ഇളമാന്‍ പേടയും പോലെ അവളുടെ സ്തനങ്ങള്‍എല്ലാകാലത്തും നിന്നെ രമിപ്പിക്കട്ടെ” *

ആ ശബ്ദത്തിന്‍റെ ശക്തിയില്‍ ഞാന്‍ ഉണര്‍ന്നു. അവരുടെ കൈ തട്ടിമാറ്റി ചാടി എഴുന്നേറ്റ് തിയറ്ററിനു പുറത്തേക്കു വേഗത്തില്‍ നടന്നു.

 

*സദൃശ്യവാക്യങ്ങള്‍ 5: 19-20

എന്‍റെ കവിതകള്‍

Jan 15th, 2011 Posted in General | Comments Off on എന്‍റെ കവിതകള്‍

SB College Magazine 1995

DB Pampa College Magazine 1996

Samara Charitham

Jan 4th, 2011 Posted in General, Personal | 2 comments »

Story published in Mangalam Daily (1993). Context is the indefinite strike declared by the doctors of government hospitals

കത്തിപുരാണം

Jan 4th, 2011 Posted in General, Personal | Comments Off on കത്തിപുരാണം

An old story published in the magazine of SB College, Changanacherry (1994)